Dheeksha - Online Youth Festival - Instructions

Dheeksha 2021 - നിയമാവലി
  • രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു
  • 2020-23 (First Year),  2019-22 (Second Year), 2018-21 (Third Year) എന്നീ ബാച്ചുകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ആയിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക
  • ഓരോ മത്സരങ്ങളിലും അതാതു ജഡ്ജസിന്റെ തീരുമാനം അന്തിമം ആയിരിക്കും
  • മത്സരങ്ങളുടെ റിസൾട്ട് അനുസരിച്ചു ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഡിപാർട്മെന്റിന്‌ എവറോളിംഗ് ട്രോഫി ഉണ്ടായിരിക്കുന്നത് ആണ് (കോവിഡിന് ശേഷം കോളേജ് തുറക്കുന്ന അവസരത്തിൽ ട്രോഫി വിതരണം ചെയ്യുന്നത് ആയിരിക്കും)
  • ഓരോ മത്സരങ്ങളുടെയും റിസൾട്ട് സമൂഹ മാധ്യമങ്ങൾ വഴി പ്രഖ്യാപിക്കുന്നതായിരിക്കും
  • ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികളെ കലാതിലകമായും കലാപ്രതിഭയായും പ്രഖ്യാപിക്കുന്നതായിരിക്കും
  • ഓരോ വിദ്യാർത്ഥികൾക്കും താല്പര്യമുള്ള മത്സര ഇനങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കുന്നത് ആണ് (No Limit)
  • വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം കുച്ചിപ്പുടി എന്ന മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് 
  • കോവിഡ്‌ 19 ഇന്റെ പശ്ചാത്തലത്തിൽ കലാരൂപങ്ങൾക്കു വേഷം ലഭിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ മത്സരാർത്ഥികൾക്ക് സാധാരണ വേഷത്തിൽ മത്സരിക്കാവുന്നതാണ്.
  • കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ ആയിരിക്കും പരിപാടിയുടെ സമയ ക്രമീകരണം
  • പരിപാടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുയാണെങ്കിൽ പ്രോഗ്രാം കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും 
  • നെറ്റ്വർക്ക് പ്രശ്നങ്ങൾ മത്സരത്തെ ബാധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക, അത്തരം പ്രശ്നങ്ങൾക്ക് പ്രോഗാം കമ്മിറ്റി ഉത്തരവാദികൾ ആയിരിക്കില്ല
  • 08/06/2021 (ചൊവ്വ) വൈകിട്ട് 6 മണിക്ക് മുൻപായി രജിസ്ട്രേഷൻ പുർത്തീകരിക്കേണ്ടതാണ്
  • രജിസ്ട്രേഷൻ സമയം പൂർത്തിയായ ശേഷം രജിസ്റ്റർ ചെയ്യുന്നവരെ പരിഗണിക്കുന്നതല്ല.
  • രജിസ്ട്രേഷന് ഏതെങ്കിലും തരത്തിൽ ഉള്ള ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ പ്രോഗ്രാം കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ് 
  • രചനാ മത്സരങ്ങളുടെ ഫോട്ടോകൾ എന്നിവ KSU SGC Facebook, Instagram പേജുകൾ വഴി പ്രദർശിപ്പിക്കുന്നതാണ്
  • നിങ്ങൾ അയച്ചു നൽകുന്ന വിഡിയോകൾ മറ്റുകുട്ടികൾക്ക് കൂടി കാണുന്നതിനായി KSU SGC യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതാണ്
  • പോഗ്രാമിലേക്ക് ഓരോ വിദ്യാർത്ഥിയുടെയും നിർദ്ദേശങ്ങള്‍ പരിഗണിക്കുന്നതാണ്.


ഫൈൻ ആർട്‌സ്
പെയിന്റിംഗ് - (1 hr) [Item Code - 01]
കാർട്ടൂൺ - (45 min) [Item Code - 02]
കൊളാഷ് - (1 hr ) [Item Code - 03]
പെൻസിൽ ഡ്രോയിങ്ങ് - (1 hr ) [Item Code - 04]
ഫോട്ടോഗ്രാഫി (10 am to 4 pm) [Item Code - 05]
പോസ്റ്റർ മേക്കിങ് - (30 min) [Item Code - 06]

നിർദ്ദേശങ്ങൾ (ഫൈൻ ആർട്‌സ്):
  • മത്സരം തുടങ്ങുന്നതിനു 5 min മുൻപ് വിഷയം നൽകുന്നതാണ്
  • ചിത്രങ്ങൾ അയക്കുവാൻ 5 min അധികമായി നൽകുന്നത് ആണ്
  • മത്സരാർത്ഥികളുടെ ചിത്രങ്ങൾ അതാതു മത്സരങ്ങളുടെ കോർഡിനേറ്റർസിനെ നിർദിഷ്ട സമയത്തിനുള്ളിൽ ഏല്പിക്കേണ്ടതു ആണ് (with item code,name,department)
  • ഫോട്ടോഗ്രാഫിയിൽ പങ്കെടുക്കുന്നവർക്ക് മൊബൈൽ ഫോണിലോ ക്യാമറയിലെ ഫോട്ടോ എടുക്കാവുന്നതാണ്
  • എഡിറ്റ് ചെയ്ത ഫോട്ടോകൾ പരിഗണിക്കുന്നതല്ല
  • നിശ്ചിത സമയത്തിന് ശേഷം നൽകുന്ന ഫോട്ടോകൾ പരിഗണിക്കുന്നത് അല്ല


സാഹിത്യം
ചെറുകഥാ രചന -(1 hr) [Item Code - 07]
കവിത രചന -(1 hr) [Item Code - 08]
ഉപന്യാസ രചന -(1 hr) [Item Code - 09]

നിർദ്ദേശങ്ങൾ (സാഹിത്യം):
  • മത്സരത്തിന് 5 മിനിറ്റ് മുൻപ് വിഷയം നൽകുന്നതാണ്
  • മത്സരത്തിന് ശേഷം എഴുതിയതിന്റെ ഫോട്ടോ എടുത്ത് pdf രൂപത്തിലാക്കി അതാതു കോർഡിനേറ്റർസിനെ നിശ്ചിത സമയത്തിനുള്ളിൽ ഏല്പിക്കേണ്ടതാണ് (with item code, name, department)
  • പി ഡി എഫുകൾ അയക്കുവാനായി 5 മിനിറ്റ് അധികം നൽകുന്നത് ആണ്

കവിത പാരായണം - (5 min) [Item Code - 10]
  • മത്സരാർത്ഥിക്ക്‌ ഇഷ്ടമുള്ള കവിത അവതരിപ്പിക്കാവുന്നത് ആണ്
  • മത്സരാർത്ഥി കവിത ആലപിക്കുന്നതിന്റെ 5 മിനുട്ടിൽ കവിയാത്ത വീഡിയോ അതാതു കോഡിനേറ്റർസിന് അയച്ചു നൽകുക

പ്രസംഗം - (5 min) [Item Code - 11]
  • നൽകുന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്ന 5 മിനിറ്റിൽ കവിയാത്ത വീഡിയോ അതാതു കോഡിനേറ്റർസിന് അയച്ചു നൽകുക (with item code, name,department)

ക്വിസ് [Item Code - 12]
  • വാട്സ്ആപ്പ് വഴി ആയിരിക്കും ക്വിസ് നടത്തുന്നത്
  • കൂടുതൽ നിർദ്ദേശങ്ങൾ മത്സരത്തിന് മുൻപായി നൽകുന്നതാണ്

ഡിബേറ്റ് [Item Code - 13]
  • ക്ലബ് ഹൗസ് എന്ന നവ മാധ്യമം വഴിയാണ് ഡിബേറ്റ് സംഘടിപ്പിക്കുന്നത്
  • തന്നരിക്കുന്ന വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാവുന്നതാണ്
  • മത്സരത്തിൽ മോഡറേറ്ററുടെ തീരുമാനം അന്തിമം ആയിരിക്കും
  • മോഡറേറ്ററുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്
  • ഡിബേറ്റ് തുടക്കം മുതൽ അവസാനം വരെ റെക്കോർഡ് ചെയ്യുന്നതാണ് 

ഫിലിം റിവ്യൂ [Item Code - 14]
  • നിങ്ങൾ കണ്ട്‌ ഇഷ്ടപെട്ട ഒരു സിനിമയെ കുറിച്ച് റിവ്യൂ തയാറാകാവുന്നതാണ്
  • തയാറാക്കിയ റിവ്യൂ അതാതു കോർഡിനേറ്റർസിനെ നിശ്ചിത സമയത്തിനുള്ളിൽ ഏല്പിക്കേണ്ടതാണ്
  • തയാറാക്കിയ റിവ്യൂ pdf രൂപത്തിൽ അയച്ചു നൽകേണ്ടതാണ്

സംഗീതം
ലളിതഗാനം -(5 min) [Item Code - 15]
ക്ലാസിക്കൽ മ്യൂസിക് -(10 min) [Item Code - 16]
ഇൻസ്ട്രുമെന്റൽ മ്യൂസിക് - (10 min) [Item Code - 17]
സിനിമഗാനം - (5 min) [Item Code - 18]
മാപ്പിളപ്പാട്ട് -(5 min) [Item Code - 19]

നിർദ്ദേശങ്ങൾ (സംഗീതം):
    • സംഗീതം അവതരിപ്പിക്കുന്ന വീഡിയോ അതാതു കോഡിനേറ്റർസിന് അയച്ചു നൽകുക
    • വീഡിയോ നിശ്ചിത സമയ ദൈർഘ്യം ഉള്ളത് ആയിരിക്കണം

    നൃത്തം
    ഫോക് ഡാൻസ് സോളോ - (15 min) [Item Code - 20]
    ഭരതനാട്യം - (15 min) [Item Code - 21]
    മോഹിനിയാട്ടം -(15 min) [Item Code - 22]
    ഓട്ടം തുള്ളൽ -( 10 min) [Item Code - 23]
    സിനിമാറ്റിക് ഡാൻസ് -(10 min) [Item Code - 24]
    കുച്ചിപ്പുടി - (15 min) [Item Code - 25]

    നിർദ്ദേശങ്ങൾ (നൃത്തം):
    • ഡാൻസ് അവതരിപ്പിക്കുന്ന വീഡിയോ അതാതു കോഡിനേറ്റർസിന് നിശ്ചിത സമയത്തിനുള്ളിൽ അയച്ചു കൊടുക്കുക 
    • അയച്ചു നൽകുന്ന വീഡിയോകളുടെ സമയ ദൈർഘ്യം അതാതു ഇനങ്ങളുടെ സമയ ദൈർഘ്യത്തിൽ കൂടുവാൻ പാടുള്ളതല്ല

    തിയേറ്റർ
    മോണോആക്റ്റ് - (5 min) [Item Code - 26]
    മിമിക്രി - ( 5 min) [Item Code - 27]

    നിർദ്ദേശങ്ങൾ (തിയേറ്റർ):
      • ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അവതരിപ്പിക്കുന്ന വീഡിയോ അതാതു കോർഡിനേറ്റർസിന് അയച്ചു നൽകുക
      • അയച്ചു നൽകുന്ന വീഡിയോകളുടെ സമയ ദൈർഘ്യം അതാതു ഇനങ്ങളുടെ സമയ ദൈർഘ്യത്തിൽ കൂടുവാൻ പാടുള്ളതല്ല

      Post a Comment

      0 Comments