Dheeksha - Online Youth Festival - Registration


കോളജ് ജീവിതം നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയാതെ ഒരു ബാച്ച് കൂടി നമ്മുടെ കോളേജിൽ നിന്നും പടിയിറങ്ങുകയാണ്. ഒരുമിച്ച് ഇരുന്നു പഠിക്കാനോ കലാമത്സരങ്ങളിൽ കഴിവ് തെളിയിക്കാനോ കഴിയാതെയാണ് ഇവർ പടിയിറങ്ങുന്നത്. എന്നാൽ നിങ്ങളുടെ ആവേശം ഒട്ടും ചോരാത്ത രീതിയിൽ KSU SG കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒരു വൃച്വൽ കലോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ ആയതിനാൽ ഗ്രൂപ്പ് ഇനങ്ങൾ ഒഴികെ ഉള്ളവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ പരിപാടികളും കെ എസ് യു എസ് ജി കോളേജ് യൂണിറ്റിന്റെ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നത് ആയിരിക്കും. താഴെ നല്‍കിയിരിക്കുന്ന form ഉപയോഗിച്ച് നിങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ കലോത്സവത്തിന് എല്ലാ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

മത്സരയിനങ്ങള്‍
ഫൈൻ ആർട്‌സ്
1.പെയിന്റിംഗ്
2.കാർട്ടൂൺ
3.കൊളാഷ്
4.പെൻസിൽ ഡ്രോയിങ്ങ്
5.ഫോട്ടോഗ്രാഫി
6.പോസ്റ്റർ മേക്കിങ്

സാഹിത്യം
1.ചെറുകഥാ രചന
2.കവിത രചന
3.ഉപന്യാസ രചന
4.കവിത പാരായണം 
5.പ്രസംഗം
6.ക്വിസ്
7.ഡിബേറ്റ്
8.ഫിലിം റിവ്യൂ

മ്യൂസിക്
1.ലളിതഗാനം
2.ക്ലാസിക്കൽ മ്യൂസിക്
3.ഇൻസ്ട്രുമെന്റ്‌സ്
4.സിനിമഗാനം
5.മാപ്പിളപ്പാട്ട്

നൃത്തം
1.ഫോക് ഡാൻസ് സോളോ
2.ഭരതനാട്യം
3.മോഹിനിയാട്ടം
4.ഓട്ടംതുള്ളൽ
5.സിനിമാറ്റിക് ഡാൻസ്
6.കുച്ചിപ്പുടി

തിയേറ്റർ
1.മോണോആക്റ്റ്
2.മിമിക്രി



ദീക്ഷ - ഓണ്‍ലെന്‍ കലോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിച്ചിരിക്കുന്നു.  

Post a Comment

0 Comments