1. ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ തെക്കൻ പെറുവിലെ തീരദേശ മരുഭൂമിയിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇതിന് നൽകിയ പേര്- പെറൂസിറ്റസ് കൊളോസസ് (Perucetus Colossus)
നാലുകോടി വർഷം മുൻപ് ജീവിച്ചിരുന്നു. വെന്ന് കരുതുന്ന ഭീമൻ നീലത്തിമിംഗില ത്തിന്റെതാണ് ഫോസിൽ,

2. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒന്നരവർഷമായി രാജ്യത്ത് നടന്ന ആസാദി ക അമൃത് മഹോത്സവ് ഏത് പേരിലുള്ള പരിപാടിയോടെയാണ് സമാപിച്ചത്- മേരി മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ രാജ്യം)

2023 ഓഗസ്റ്റ് 9 മുതൽ 30 വരെയാണ് പരിപാടി നടന്നത്. 
സ്വാതന്ത്ര്യസമര സേനാനികളെയും ജനിച്ച മണ്ണിനെയും സ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള പരിപാടിയുടെ ആപ്തവാക്യം 'മാട്ടി കൊ നമൻ, വിരോം കാ വന്ദൻ' (മണ്ണിന് വന്ദനം, വീരന്മാർക്ക് വന്ദനം) എന്നതായിരുന്നു.
ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണും വൃക്ഷത്തൈകളും ഡൽഹിയിലെത്തിച്ച് കർത്തവ്യപഥിൽ അമൃത്വാടിക (അമൃത് ഉദ്യാൻ) ഒരുക്കുകയാണ് ലക്ഷ്യം. 
മണ്ണ് കയ്യിലെടുത്തുകൊണ്ടുള്ള 'പഞ്ച പ്രാൺ പ്രതിജ്ഞയും നടന്നു.

3. 2023 ഓഗസ്റ്റ് 1- ന് രാത്രി ഇന്ത്യൻ സമയം 12.02- ന് ചന്ദ്രനെ പരമാവധി വലുപ്പത്തിൽ കണ്ട പ്രതിഭാസം അറിയപ്പെട്ട പേര്- സൂപ്പർ മൂൺ (Supermoon)

ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതിനാലാണ് വലുപ്പവും മിഴിവും ദൃശ്യമാവുന്നത്.
ഓഗസ്റ്റ് 30- ന് ബ്ലൂമൂണും ദൃശ്യമായി. ഒരേ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ ദൃശ്യമാകുന്നതിനെയാണ് Blue Moon എന്ന് വിശേഷിപ്പിക്കുന്നത്.
2037- ലാകും ഈ പ്രതിഭാസം ഇനി ദൃശ്യമാവുക.

4. 2023 ജൂലായിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചടക്കിയ പശ്ചിമ ആഫ്രിക്കൻ രാജ്യം- നൈജർ

5. സംസ്ഥാനസർക്കാരിന്റെ മാത്രം സാമ്പത്തിക സഹായത്തോടെയുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികൾക്ക് നൽകുന്ന പുതുക്കിയ പ്രതിദിന വേതനം എത്രയാണ്- 333 രൂപ

നേരത്തെ 311 രൂപയായിരുന്നു. 
2023 ഏപ്രിൽ 1 മുതൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ പ്രതി ദിന വേതനം 333 ആക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകാല പ്രാബല്യത്തോടെ വർധന നടപ്പാക്കിയത്.

6. അടുത്തിടെ നിർബന്ധിത സൈനികസേവനത്തിനുള്ള പ്രായപരിധി 30 വയസ്സ് ആക്കി ഉയർത്തിയ രാജ്യം- റഷ്യ 

27- ൽ നിന്നാണ് പ്രായപരിധി ഉയർത്തി

7. 2023 ജൂലായ് 28 മുതൽ ഓഗസ്റ്റ് 8 വരെ ചൈനയിൽ നടന്ന ലോക സർവകലാശാലാ ഗെയിംസിൽ ഇരട്ടസ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിങ് താരം- മനു ഭാകർ

103 സ്വർണം ഉൾപ്പെടെ 178 മെഡലുകൾ നേടി ചൈന ഒന്നാം സ്ഥാനം നേടി. ജപ്പാനാണ് രണ്ടാംസ്ഥാനത്ത്.
11 സ്വർണം ഉൾപ്പെടെ 26 മെഡലുകൾ നേടിയ ഇന്ത്യ ഏഴാം സ്ഥാനത്തായി.

8. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂളുകളും കേന്ദ്രീകരിച്ച് സംസ്ഥാന വിജിലൻസ് അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയുടെ പേര്- ഓപ്പറേഷൻ സ്റ്റെപ്പിനി

9. അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനാണന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഏത് കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്- സൂറത്ത് മജിസ്ട്രേറ്റ് കോടതി

2023 മാർച്ച് 23- നാണ് കോടതി രാഹുലിന് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. ഇതോടെ ലോക്സഭാംഗത്വത്തിന് അയോഗ്യനുമായി.
വിധി സ്റ്റേ ചെയ്യമെന്ന ആവശ്യം നേരത്തേ സെഷൻസ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. 
സുപ്രീം കോടതി വിധിയോടെ 134 ദിവസങ്ങൾക്കുശേഷം രാഹുൽ ഗാന്ധിക്ക് വയനാട് എം.പി.സ്ഥാനം തിരികെ കിട്ടി.

10. കേരള വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത്- എം.കെ. സക്കീർ

ടി.കെ. ഹംസ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം
സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായി എ.എ. റഷീദ് നിയമിക്കപ്പെട്ടു.

11. 2023 ഓഗസ്റ്റ് 6- ന് അന്തരിച്ച വിപ്ലവ നാടോടിഗായകനും കവിയുമായ ഗദ്ദറിന്റെ (74) യഥാർഥ പേര്- ഗുടി വിതറാവു

1949- ൽ ഹൈദരാബാദിനടുത്ത് തപ്രാനിലെ ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച ഗദ്ദർ നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജനനാട്യ മണ്ഡലി എന്ന സംഘടന രൂപവത്കരിച്ചു.
പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ നടത്തി.

12. ജയിലിൽ ഏകാന്തത്തടവ് അനുഭവിച്ചു വരുന്ന റഷ്യൻ പ്രതിപക്ഷനേതാവിന് 19 വർഷത്തെ അധിക തടവുശിക്ഷ വിധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പേര്- അലക്സി നവൽനി

പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കടുത്ത വിമർശകനായ നവൽനി (47) വിഷബാധയെത്തുടർന്ന് ജർമനിയിലെ ചികിത്സ കഴിഞ്ഞ് മോസ്കോയിലേക്ക് മടങ്ങുന്നതിനിടെ 2021 ജനുവരിയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

13. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ സ്ഥാപിതമാകുന്നു. ഇതിന്റെ പേര്- യുഗയുഗീന്റെ ഭാരത നാഷണൽ മ്യൂസിയം 

നിലവിലുള്ള ദേശീയ മ്യൂസിയത്തിന് പകരമായിട്ടാകും ഇത്.
1.17 ലക്ഷം ചതുരശ്ര മീറ്ററിൽ 950 മുറികളുണ്ടായിരിക്കും.
5000 വർഷത്തെ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രം മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

14. നാഷണൽ ഹെൽത്ത് മിഷന്റെ (NHM) പുതിയ പേര്- പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷൻ (PM Samagra Swasthya Mission)

2005- ൽ മൻമോഹൻ സിങ് ഗവൺമെ നിന്റെ കാലത്താണ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) എന്ന പേരിൽ ദൗത്യം ആരംഭിച്ചത്.
15. സംസ്ഥാനത്തെ അക്ഷയ സെന്ററുകളിൽ അടുത്തിടെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഇ-സേവ

സർക്കാരിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

16. പാകിസ്താനിൽ തടവിലാക്കപ്പെട്ട എത്രാമത്തെ മുൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ- ആറാമത്തെ

തോഷഖാനാ അഴിമതിക്കേസിലാണ് ഇസ്ലാമാബാദ് ജില്ലാ കോടതി ഇമ്രാന് മൂന്നുവർഷം തടവും 10 ലക്ഷം പാക് രൂപ പിഴയും വിധിച്ചത്.
നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞടുപ്പിൽ മത്സരിക്കാൻ ഇമ്രാനെ അയോഗ്യ നാക്കുന്നതാണ് ശിക്ഷാവിധി.
ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ തോഷഖാനാ വകുപ്പിന് കൈമാറണമെന്നാണ് നിയമം.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച 14 കോടി പാക് രൂപ വിലവരുന്ന സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് ലേലത്തിൽ വാങ്ങിയശേഷം മറിച്ചുവിൽക്കുകയും ഈ വിവരം തിരഞ്ഞെടുപ്പുകമ്മിഷനിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു എന്നതാണ് ഇമ്രാൻ ഖാന് എതിരെയുള്ള കേസ്.

17. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്- എം. വെങ്കട്ടരമണ

തമിഴ്നാട് സ്വദേശിയായ അദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്.
ടിനു യോഹന്നാന് പകരമാണ് നിയമനം.
18. 2023 അണ്ടർ- 16 സാഫ് ഫുട്ബോൾ ചാമ്പ്യന്മാർ- ഇന്ത്യ

19. യുവേഫ വനിത ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ

20. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അന്തരിച്ച ടി.എൻ. ശേഷന്റെ ആത്മകഥയുടെ പേര്- ത്രൂ ദി ബ്രോക്കൺ ഗ്ലാസ്

21. 2023- ലെ മിസ് വേൾഡ് മത്സരങ്ങളുടെ വേദി- കശ്മീർ

22. കേരളത്തിൽ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിന്റെ (ICFK) വേദി- കൊച്ചി

23. അടുത്തിടെ സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ എത്രാമത്തെ വാർഷികമാണ് ആഘോഷിച്ചത്- 130

24. 2022 ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ സ്വർണം നേടിയത്- ഇന്ത്യ

25. 5th വേൾഡ് കോഫി കോൺഫറൻസ് 2023 വേദി- ബംഗളൂരു

26. ലോക ടൂറിസം ദിനം (സെപ്തംബർ 27) 2023 തീം- Tourism and Green Investment

27. 2023- ലെ ടൈം മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച കമ്പനി- മൈക്രോസോഫ്റ്റ്

28. 2023 സെപ്റ്റംബറിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല- തിരുവനന്തപുരം

29. ഒരേ റൂട്ടിൽ രണ്ടു ദിശയിൽ വന്ദേ ഭാരത് സർവീസുള്ള ആദ്യ സംസ്ഥാനം- കേരളം