പ്രിയപ്പെട്ടവരെ,
കൊട്ടാരക്കര സെന്റ് ഗ്രോഗോറിയോസ് കോളേജിലെ കെ. എസ്. യു. യൂണിറ്റ് കമ്മിറ്റിയോടൊപ്പം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വിദ്യാർഥിനികളുടെയിടയിൽ പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് 'കൂട്ടുകാരി'. വിദ്യാർഥിനികൾക്കായി എംപി ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് കോളേജിൽ കൊണ്ട് വരാൻ പരിശ്രമിച്ച് അത് നിവർത്തിയാക്കുകയും ക്യാമ്പസിലെ വിദ്യാർഥിനികളുടെ ശബ്ദമായി മാറാൻ ഈ കുറച്ചു കാലങ്ങൾ കൊണ്ട് കൂട്ടുകാരിക്ക് സാധിച്ചു. കഴിഞ്ഞ ലോക്കഡോൺ സമയത്ത് പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കായി സ്വന്തമായി തയിച്ചു എടുത്ത മാസ്‌ക്കുകൾ വിതരണം ചെയ്തത് വരെ ആ കൂട്ടായ്മയുടെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ്. ഇന്ന് കൂട്ടുകാരിയുടെ പുതിയ ഭാരവാഹികൾ ചുമതലയെൽക്കുന്ന ദിവസമാണ്.കൂട്ടുകാരിയുടെ യൂണിറ്റ് സമ്മേളനം ഇന്ന് വൈകുന്നേരം 7.30 ന് ആലത്തൂർ ലോക്സഭാഗവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം നിർവഹിക്കുന്നതാണ്. കെ. പി. സി. വർക്കിങ് പ്രസിഡന്റ് ശ്രീ. കൊടികുന്നിൽ സുരേഷ് എം.പി മുഖ്യാഥിതിയായി എത്തുന്നതാണ്. തദവസരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവറുകൾ തുടക്കം കുറിച്ച *മകൾക്കൊപ്പം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഐക്യധാർട്ടിയ പ്രതിജ്ഞയും ചൊല്ലുന്നതാണ്. ഗൂഗിൾ മീറ്റിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.എല്ലാ പ്രിയപ്പെട്ടവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.


0 Comments