കോവിഡ് വളരെയധികം വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളിലാണല്ലോ.  ഈ സാഹചര്യത്തിൽ കെ എസ് യു എസ് ജി കോളേജ് യൂണിറ്റ് ഒരു സന്തോഷ വാർത്തയുമായി ആണ് നിങ്ങളിലേക്ക് വരുന്നത്. ബോർഡ് ഗെയിമുകളിൽ വളരെയധികം പ്രചാരം നേടിയ ഒരു ഗെയിം ആണ് ലുഡോ. അതിനാൽ ഒരു ഓൺലൈൻ ലുഡോ ടൂർണമെന്റ് നടത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിൽ സൗജന്യമായി പങ്കെടുക്കാവുന്നത്. ഈ ടൂർണമെന്റലേക്ക് എല്ലാ വിദ്യാർത്ഥികളുടെയും പൂർണമായ സഹകരണം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു


ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • SG College വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ 
  • ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ ഫോണിൽ Ludo King ഗെയിം ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് 
  • വ്യത്യസ്ത റൗണ്ടുകളായാണ് ടൂർണമെന്റ് നടത്തുന്നത് 
  • പ്രിലിമിനറി റൗണ്ടുകളിൽ 4 പേർ തമ്മിലും ഫൈനൽ റൗണ്ടുകളിൽ 2 പേർ തമ്മിലും ആയിരിക്കും മത്സരം (രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വന്നേക്കാം)
  • ഓരോ റൗണ്ടുകളിൽ നിന്നും വിജയിക്കുന്ന ഒരാളെ മാതമേ അടുത്ത റൗണ്ടിലേക്ക് പരിഗണിക്കുകയുള്ളൂ 
  • പ്രോഗ്രാം കമ്മിറ്റിയാണ് ടൂര്‍ണമെന്റിന്റെ ഷെഡ്യൂളുകൾ തയാറാക്കുന്നത് 
  • മത്സരാർത്ഥികളുടെ ഇഷ്ട്ടാനുസരണം ഷെഡ്യൂളുകളിൽ മാറ്റം വരുത്തുന്നതല്ല 
  • മത്സരിക്കുന്നവർ സ്വന്തം പേരിൽ തന്നെ ജോയിൻ ചെയ്യണ്ടതാണ് 
  • മത്സര സമയത്ത് ജോയിൻ ചെയ്യാൻ കഴിയാതെ വരുകയോ മത്സരത്തിനിടയിൽ പുറത്താവുകയോ ചെയ്‌താൽ പിന്നീട് അവസരം ലഭിക്കുന്നതല്ല 
  • നിർദിഷ്ട സമയത്ത് ഒരാൾ മാത്രം ജോയിൻ ചെയ്യുകയും പത്ത് മിനിട്ടിനു ശേഷവും മറ്റുള്ളവർ ജോയിൻ ചെയ്യാതിരിക്കുകയും ചെയ്‌താൽ അവരെ വിജയിയായി പ്രഖ്യാപിക്കുന്നതാണ് 
  • ടൂര്‍ണമെന്റില്‍ എന്തെങ്കിലും തർക്കം ഉണ്ടാവുകയാണെങ്കിൽ പ്രോഗ്രാം കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അന്തിമമായിരിക്കും 
  • വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കാത്ത വിധത്തിൽ കാലാവസ്ഥയും ഇലക്ട്രിസിറ്റിയും പ്രതികൂലമാവുക്കുകയാണെങ്കില്‍ മത്സരം മറ്റൊരു ദിവസത്തിലേക്ക് മാറ്റുന്നതാണ് 
  • പങ്കെടുക്കുന്നവർ മെയ് 21 വെള്ളിയാഴ്ച 6pm നു മുൻപായി രജിസ്റ്റർ ചെയ്യണ്ടതാണ്. അതിനു ശേഷം രജിസ്റ്റർ ചെയ്യുന്നവരെ പരിഗണിക്കുന്നതല്ല 
  • ടൂര്‍ണമെന്റിന്റെ ആദ്യ മത്സരങ്ങൾ മെയ് 22 ശനിയാഴ്ച മുതൽ ആരംഭിക്കുന്നതാണ്