പ്രണയം തോന്നാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അത് അവരോടു അവതരിപ്പിക്കാൻ കഴിയാത്ത ധാരാളം പേർ ഉണ്ട്. അത്തരത്തിൽ ഉള്ളവർക്കിതാ ഒരു സുവർണ്ണാവസരം. കെ എസ് യു എസ് ജി കോളേജ് യൂണിറ്റിന്റെ ഭാഗമായി SECRET VALENTINE എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ പ്രോഗ്രാമിലൂടെ നിങ്ങളുടെ secret crushന് പേര് വെളിപ്പെടുത്താത്ത ഒരു പ്രണയ ലേഖനം അയക്കാവുന്നതാണ്. കൊട്ടാരക്കര എസ് ജി കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവരുടെ പേര് രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണ്. ഇന്ന് മുതൽ നിങ്ങൾക്ക് ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്.
SECRET VALENTINE കോണ്ടെസ്റ്റിന്റെ നിബന്ധനകൾ ചുവടെ ചേർക്കുന്നു.
നിബന്ധനകൾ
➤ നിങ്ങളുടെ പേര് നിർബന്ധമല്ല
➤ കൊട്ടാരക്കര എസ് ജി കോളേജിലെ വിദ്യാർത്ഥികൾ മാത്രമേ ഇതിൽ പങ്കെടുക്കാന്‍ പാടുള്ളൂ
➤ എല്ലാ UG & PG വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
➤ മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്
➤ ലേഖനത്തിൽ പരമാവധി 100 വാക്കുകൾ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ
➤ ഒരാൾക്ക് ഒരു ലേഖനം മാത്രമേ സമർപ്പിക്കാൻ പറ്റുകയുള്ളൂ
➤ ഇന്ന് മുതൽ ലേഖനങ്ങൾ സമർപ്പിക്കാനുള്ള അവസരം ഈ ബ്ലോഗ് വഴി ലഭ്യമാകുന്നതാണു്
➤ ലേഖനങ്ങൾ KSU SGC ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ പബ്ലിഷ് ചെയ്യുന്നതാണ്
➤ ലേഖനങ്ങൾ അയക്കുന്നത് ആരാണെന്നു ആർക്കും തന്നെ അറിയുവാൻ സാധിക്കുന്നതല്ല
ചുവടെ നൽകിയിരിക്കുന്ന ഫോം വഴി ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്.


0 Comments