കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ് ജി കോളേജിലെ കൂട്ടുകാരി എന്ന സംഘടനയുടെ അഭിമുഖ്യത്തിൽ ഒരുപറ്റം വിദ്യർത്ഥിനികൾ നിർമിച്ച മാസ്‌ക്കുകൾ കോളേജ് പ്രിൻസിപ്പാൾ Dr സുമൻ അലക്സാണ്ടർക്കും കോളജ് സൂപ്രണ്ടുമായ നൈനാൻ സാറിനുമായി കൈമാറി. യൂണിറ്റ് സെക്രട്ടറി ഹസ്നയും സുൽഫിയും കൂട്ടുകാരിയുടെ സഹപ്രവർത്തകരും ചേർന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി എഫ്രേം സാം ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയും കോളജ് യൂണിറ്റ് പ്രസിഡന്റ്‌ സൽമാനും വൈസ് പ്രസിഡന്റ് നെബു ബാബു എന്നിവരും പങ്കാളിയായി.