കരുതലാവാം.... തണലാവാം നമ്മുടെ കൂട്ടുകാർക്ക്.....

പ്രിയപ്പെട്ടവരെ,

കോളേജിൽ ഓൺലൈൻ പഠന ക്ലാസ്സുകൾ ആരംഭിച്ച സാഹചര്യത്തിൽ പഠന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന ക്ലാസ്സുകളിൽ ഹാജരാകുവാൻ സാധിക്കുന്നില്ല. അങ്ങനെയുള്ള നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുവാൻ കെ.എസ്.യു കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കോളേജ് അധികൃകരുമായി ബന്ധപ്പെട്ടപ്പോൾ അഞ്ചോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഇല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ നൽകി സഹായിക്കുവാനാണ് വേണ്ടിയാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഈ ഒരു ഉദ്യമത്തിലേക്ക് നിങ്ങളുടെ സഹായ സഹകരണങ്ങൾ ഞങ്ങൾ ക്ഷണിക്കുകയാണ്. നിങ്ങളാൽ കഴിയുന്ന ഒരു തുക ഇതിലേക്ക് നൽകി ഞങ്ങളെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.



Post a Comment

0 Comments